**** Participate in the anti-drug public awareness campaigns associated with the Operation Toofan 2.0 project. ****
ക്ഷീര കര്‍ഷക സംഗമവും കാലിത്തീറ്റ വിതരണവും

 
              ഉദയനാപുരം ഗ്രാമപഞ്ചായത്തും     ക്ഷീരവികസന വകുപ്പും ചേർന്ന് ക്ഷീര കർഷക സംഗമവും കാലിത്തീറ്റ വിത രണവും പഞ്ചായത്ത്  പ്രസിഡന്‍റ് ശ്രീ  കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ നൽകു ന്നതിന് പദ്ധതി വിഹിതമായി 12 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി. ഉല്പാദന ചെലവിന് ആനുപാതികമായി പാ ലിന് വില കർഷകർക്ക് കിട്ടാത്തതിനാൽ നിലവിലുള്ള കർ ഷകരെ ക്ഷീരമേഖലയിൽ പിടിച്ചു നിറുത്തുന്നതിനും പുതിയ കർഷകരെ ക്ഷീരമേഖലയിൽ കൊണ്ടുവരുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാലി ത്തീറ്റ നൽകിയത്. പഞ്ചായത്തിലെ ക്ഷീര സംഘങ്ങൾ വഴി യാണ് പദ്ധതി നടപ്പാക്കുന്നത്. ഉദയനാപുരം ക്ഷീരസംഘം പ്ര സിഡന്റ് എ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. പി.വി പുഷ്ക്കരൻ, പി.ഡി.ജോർജ്, ടി.പി. രാജലക്ഷ്മി, ഡയറി ഓഫീസർ സിബി മോൻ, അഷിദ മായീൻ, കെ. രാജേന്ദ്രപ്രസാദ് അനു അണ്ടി ത്ത്, രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. 
 
 
 


 

.