2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മാനാപ്പളളിയിലെ ആമ്പൽവസന്തം

ഉദയനാപുരം  ഗ്രാമപഞ്ചായത്തിലെ മാനാപ്പളളി ബ്ലോക്കിലെ പാടശേഖരത്തിൽ ആമ്പലുകൾ വിരിഞ്ഞു.2 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ആമ്പൽ കാഴ്ചകൾ കാണാൻ സഞ്ചാരികൾക്ക് പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ ആമ്പൽ പൂവുകൾ വിരിഞ്ഞു തുടങ്ങി.കൃഷി സീസണ്‍ ആരംഭിക്കുന്ന സെപ്തംബര്‍ അവസാനം വരെ ആമ്പൽ വസന്തം തുടരും. അപ്പര്‍ കുട്ടനാട് എന്ന് അറിയപ്പെടുന്ന മാനാപ്പളളി പാടശേഖരം ഏകദേശം 240 ഏക്കറോളം  വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ പാടശേഖരമാണ്.പതിറ്റാണ്ടുകളായി ഇവിടെ ആമ്പൽ വിരിയാറുണ്ടെങ്കിലും ഈ വര്‍ഷമാണ് ഇത്രയധികം പൂക്കൾ കണ്ടുതുടങ്ങിയത്