മാനാപ്പളളിയിലെ ആമ്പൽ പൂരം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപ്പളളി പാടശേഖരത്തിലെ ആമ്പൽ വസന്തം കാണുന്നതിന് സഞ്ചാരികളുടെ തിരക്കേറുന്നു.നാടിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും മാത്രമല്ല വിദേശങ്ങളിൽ നിന്നു പോലും സഞ്ചായരികൾ എത്തിതുടങ്ങി.പ്രകൃതിഭംഗി കൊണ്ടു അനുഗൃഹീതമായ പ്രദേശത്ത് വിനോദസഞ്ചാരികൾക്കുളള അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിനുളള പരിശ്രമത്തിലാണ് പഞ്ചായത്ത്.നിലവിൽ സഞ്ചാരികൾക്കായി ആമ്പൽ പാടത്ത് ആവശ്യത്തിന് വളളങ്ങൾ ഒരുക്കിയിട്ടുണ്ട്.രാവിലെ 10 മണി വരെയാണ് ആമ്പൽ വിരിഞ്ഞു നിൽക്കുന്ന മനോഹര കാഴ്ച കാണാനാകുന്നത്.വൈക്കത്തു നിന്ന് കിഴക്കേനടയിലൂടെ വാഴമന പാലത്തിന് സമീപത്തെ കലുങ്ക് പാലം കയറി വലത്തോട്ട് പോയാൽ ആമ്പൽ പാടത്ത് എത്താം.തലയോലപ്പറമ്പിൽ നിന്ന് വാഴമന വൈക്കം റോഡ് വഴി പാലം ഇറങ്ങി ഇടതു ഭാഗത്തെ കലുങ്ക് പാലം കയറി ആമ്പൽ കാഴ്ച കാണാൻ എത്താനാകും.