ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ ഉദയനാപുരം ,വടക്കേമുറി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.15 വിസ്തീർണ്ണമുള്ള ഉദയനാപുരം ഗ്രാമപഞ്ചായത്ത്പട്ടികജാതിയിൽപ്പെട്ട വനിതകൾക്കായി പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ള അപൂർവ്വം പഞ്ചായത്തുകളിൽ ഉദയനാപുരവും പെടുന്നു. വടക്കേമുറിഉദയനാപുരം, എന്നീ വില്ലേജുകളിൽ കയറിയിറങ്ങിക്കിടക്കുന്ന ഈ പഞ്ചായത്ത് ആദ്യമായി രൂപം കൊണ്ടത് 1953 ആഗസ്റ്റ് 15-നാണ്. അന്ന് എട്ടു വാർഡുകളും 9 സീറ്റുമുള്ള പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത് പിതൃകുന്നം ക്ഷേത്രത്തിന് തെക്ക് വശമുള്ള വിദ്വാൻ എ.കെ പത്മനാഭപിള്ളയുടെ വാടകച്ചാവടിയിലാണ്. പിന്നീടാണ് ഇത്തിപ്പുഴയിലുള്ള എസ്.എൻ.ഡി.പി യോഗം വക കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്. ഉള്ളാടപ്പള്ളീൽ എം.പവിത്രനായിരുന്നു ആദ്യത്തെ പ്രസിഡന്റ്. ചരിത്ര പ്രധാനമായ വൈക്കം പട്ടണത്തിന്റെ വടക്കും കിഴക്കുമായി കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ഉദയനാപുരം.ഇപ്പോൾ വല്ലകത്താണ് പഞ്ചായത്ത്‌ ഓഫീസ് സ്ഥിതി ചെയ്യുന്നത്. . വടക്കുപടിഞ്ഞാറ് ചെമ്മനാകരി മുതൽ തെക്കു കിഴക്ക് ചെട്ടിമംഗലം വരെ നീണ്ടുകിടക്കുന്ന ഈ പഞ്ചായത്തിന്റെ വടക്ക് ഇത്തിപ്പൂഴയാറും പടിഞ്ഞാറു വേമ്പനാട്ടുകായലും തെക്കും കിഴക്കും കരിയാറും മൂവാറ്റുപുഴയാറും വൈക്കം പട്ടണവും വലയം ചെയ്തിരിക്കുന്നു. ചതുപ്പുനിലങ്ങളുംകരിനിലവുംതോടുംകുളവും പുഞ്ചപ്പാടങ്ങളുംവെളിപ്പറമ്പുകളും ധാരാളമുള്ള പ്രദേശമാണിവിടം.. വടക്കുകിഴക്ക്തെക്കു പടിഞ്ഞാറോട്ട് അല്പം ചാഞ്ഞുകിടക്കുന്ന സമതല പ്രദേശമാണിത്. ഭൂരിഭാഗം കർഷകരുംകർഷകത്തൊഴിലാളികളുംകയർകളിമണ്ണ്തഴപ്പായ്മത്സ്യബന്ധനംകെട്ടിട നിർമ്മാണംനെയ്ത്ത്നൂൽനൂൽപ്പ്ഈറ്റ തുടങ്ങിയ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും ഇടതിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഈ പഞ്ചായത്ത്.

 

ഈ പ്രദേശത്തിൻ്റെയും അതിൻ്റെ സ്ഥലനാമത്തെയും കുറിച്ച് രസകരമായ ഒരു ഐതീഹ്യമുണ്ട്.. ഈ സ്ഥലത്തിൻ്റെ പേര് ഉദയനായകീപൂരം എന്ന് അറിയുന്നവര്‍ വളരെ  ചുരുക്കമാണ് ഒരുകാലത്ത് ഉദയനാപുരം ക്ഷേത്രത്തില ഭഗവതിയേയും കുമാരനല്ലൂർ ക്ഷേത്രത്തിൽ   സുബ്രഹ്മണ്യനേയും പ്രതിഷ്ഠിക്കാൻ അന്നത്തെ നാടുവാഴി തീരുമാനിക്കു കയും രണ്ടിടത്തും വിധിപ്രകാരമുള്ള ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. എന്നാൽ നാടുവാഴിയുടെ ഇംഗിതം മാനിക്കാതെതന്നെ സുബ്രഹ്മ്യനുവേണ്ടി പണികഴിപ്പിച്ച കുമാനല്ലൂർ ക്ഷേത്രത്തിൽ ഭഗവതി കൂടിയിരിക്കുകയും കുമാരനല്ലൂർ തനിക്കാണെന്ന് വെളിപ്പെ ടുത്തുകയും ചെയ്തു‌. അങ്ങനെ ആ സ്ഥലത്തിന് കൂമാരനല്ലൂർ എന്ന പേരുണ്ടായി എന് അറിയപ്പെടുന്നു. ഭഗവതിക്കായ് നാടുവാഴി മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തിനു ഉദയനായ കീപുരം എന്നു പേരു പതിയുകയും പിൽക്കാലത്ത് ഉദയനാപുരം എന്നാകുകയും ചെയ്ത താരകാസുരനിഗ്രഹം കഴിഞ്ഞ് വിജയലഹരിയിൽ മുഴുകി അച്ഛനായ വൈക്കത്തപ്പനെ ദർശിക്കാൻ സർവ്വാലങ്കാര വിഭൂഷിതനായി എഴുന്നെള്ളുന്ന ഉദയനാപുരത്തപ്പനുള്ള വരവേൽ പ്പാണ് വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങ്. പ്രസിദ്ധവും വേറൊരിടത്തും കാണാൻ കഴിയാത്തതുമായ വടയാർ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല എന്ന ജലോത്സവം ഈ പഞ്ചായത്ത് അതിർത്തിയിൽ നിന്നാണ് ആരംഭിക്കുന്നുത്. പടുകൂറ്റൻ വള്ളങ്ങൾ നിരനി യായി ചേർത്തുകെട്ടി അവയ്ക്കുമുകളിൽ പാലപ്പലകകൊണ്ട് പടുത്തുയർത്തുന്ന കേരളീയ ക്ഷേത്രങ്ങളുടെ ശില്പചാതുരി നിറഞ്ഞതും മൂന്നുനിലകളുള്ളതുമായ ക്ഷേത്രം പുഴിയിലൂടെ ഒഴുകി നടക്കുന്ന കാഴ്ച അന്യാദൃശ്യം തന്നെദീപാലംകൃതമായ ടി ക്ഷേത്രം ഉറപ്പിച്ചിട്ടുള വള്ളങ്ങളുംചങ്ങാടവും അതിൻ്റെ ദീപാലംങ്കാരങ്ങൾ വെള്ളത്തിൽ പ്രതിബിംബിച്ച് അ യെ പിന്തുടരുന്ന നിരവധി ഗരുഢൻ തൂക്കച്ചാടുകൾ ഈ ജലോത്സവത്തിന് കൊഴുപ്പേകുന്ന പ്രസ്തുത ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭഗവതി കുടികൊള്ളുന്നു എന്നാണ് വിശ്വസി 11 ക്കുന്നത്. കൂടാതെ പിതൃകർമ്മങ്ങൾക്ക് പ്രസിദ്ധി നേടിയ പിത്യകുന്നം മഹാവിഷ്ണു ക്ഷേത്രവും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. വാവു തോറും പ്രത്യേകിച്ച് മകരം കർ ക്കിടകം മാസങ്ങളിൽ പതിനായിരങ്ങൾ ഇവിടെയെത്തി പിതൃകർമ്മം അനുഷ്‌ഠിച്ചുവരുന്നു.

 

ഐതിഹ്യ കഥകൾകൊണ്ട് സമ്പന്നമായ ധ്രുവപുരം ക്ഷേത്രം ഈ പഞ്ചായ ത്തിലുള്ള തുറുവേലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ത്രേതായുഗത്തിൽ രാമ രാവണ യുദ്ധത്തിൽ മേഘനാഥാസ്ത്രങ്ങളേറ്റു മൃതപ്രായരായിത്തിർന്ന ശാഖാ മൃഗങ്ങളു ടെയും രാമലക്ഷ്‌മണന്മാരുടെയും ജീവൻ വീണ്ടെടുക്കുന്നതിനുവേണ്ടി വിഭീഷണൻ നിർദ്ദേശ പ്രകാരം മരുത്വാമലയിൽ മൃതസഞ്ജീവനി തേടിപ്പോയ ഹനുമാൻ ഔഷധ സസ്യത്തിൻറെ പേര് മറുന്നു പോവുകയുംആയതിനാൽ മരുത്വാമല അതേപടികൊണ്ടു പോരുകയുംപോരുംവഴി അതിൽ നിന്നും ഉതിർന്നുവീണുണ്ടായ ഉതിർവേലികുന്നാണ് തുറുവേലിക്കുന്ന് ആയതെന്നും വിശ്വസിക്കുന്നവരുണ്ട്. കുന്നിൻമുകളിൽ ക്ഷേത്ര പരിസര ത്തുള്ള കിണറ്റിലെ ജലത്തിന് ഔഷധ ഗുണമുണ്ടെന്ന് വിശ്വാസികൾ കരുതുന്നു.

 

പതിശ്ശാലയുടെ ആകൃതിയിൽ പ്രസാദമുണ്ടാക്കി ദേവീബിംബത്തിൽ വീഴത്ത ക്കവണ്ണം പ്രതിഷ്ഠ നടത്തിയിട്ടുള്ള അരീക്കുളങ്ങര ക്ഷേത്രത്തിലെ ബിംബം വനദുർഗ്ഗയാണ്. ആയിരം വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തെപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. വനാ വ്യതമായിരുന്ന ക്ഷേത്ര പരിസരത്തെ കുളത്തിൽ തപസ്സനുഷ്‌ഠിച്ച മഹർഷിയുടെ തപോ നിഷ്ഠ കൊണ്ട് പ്രാധാന്യമർഹിക്കുന്നതാണ് ക്ഷേത്രക്കുളമെന്ന് വിശ്വസിക്കുന്നു. ഇവിടുത്തെ രാഹുകാലപൂജയ്ക്ക് പ്രത്യേക പ്രാധാന്യം കല്‌പിച്ചു പേരുന്നു.

 

അക്കരപ്പാടം ഓങ്കാരേശ്വരംപെരുമ്പിള്ളിക്കാവ്തോട്ടാറമിറ്റം ദേവീക്ഷേത്രംപരുത്തിമൂടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ ക്ഷേത്രംശ്രിനാരായണപുരംകീറ്റുപറമ്പ് എന്നീ ഹൈന്ദവ ക്ഷേത്രങ്ങളും ശ്രീനാരായണഗുരു സന്ദർശിച്ച ചെമ്മനാകരി ഗോപാല ക്ഷേത്രവുംവല്യാറ അമ്പലവുംനേരേകടവിൽ ശ്രീഭദ്ര ദേവീക്ഷേത്രവും ഈ പഞ്ചായ ത്തിന്റെ സാംസ്‌കാരിക സമ്പത്തിൽപെടുന്നു. വല്ലകംഉദയനാപുരം ഓർശ്ലം പള്ളികൾ ഈ പഞ്ചായത്തിനുള്ളിൽ വരുന്ന പ്രസിദ്ധങ്ങളായ ക്രിസ്‌തീയ ദേവാലയങ്ങളാണ്.

 

1877-ൽ സ്ഥാപിതമായ ഉദയനാപുരം സെൻ്റ് ജോസഫ് പള്ളിയിൽ എല്ലാവർഷവും മെയ് മാസം ഒന്നാംതീയതി കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്‌ച നടത്തുന്ന സെന്റ് ജോസഫിന്റെ തൊഴിലാളി മദ്ധ്യസ്ഥ തിരുനാൾ ആഘോഷവും പ്രസിദ്ധമാണ്. വസൂരിതു ടങ്ങിയ രോഗനിവാരണത്തിനായി നടത്തുന്ന കഴുന്ന് (അമ്പ്) എഴുന്നള്ളിപ്പും എല്ലാ മതവി ഭാഗങ്ങളുടെയും ആദരവ് പിടിച്ചുപറ്റുന്നു. ഏപ്രിൽജൂൺ മാസങ്ങളിലെ ആഘോഷങ്ങളും മാർച്ച് 19ന് തടത്തുന്ന മരണത്തിരുനാളുംനേർച്ചയും സദ്യയും ആയിരങ്ങൾക്ക് ആത്മസം തൃപ്തി നൽകുന്നു. ഓർശലേം പള്ളിയിലെ അമലോത്സഭ തിരുനാൾ ഡിസംബർ 8ന് ആ ഘോഷിക്കപ്പെടുന്നു. 1905 ൽ സ്ഥാപിക്കപ്പെട്ടതാണ് വല്ലകം സെൻ്റ് മേരീസ് ദേവാലയം എല്ലാവർഷവും ഫെബ്രുവരി മാസം ആദ്യത്തെ ഞായറാഴ്‌ച ഈ പള്ളിയിൽ മാതാവിൻ്റെ ശുദ്ധീകരണ തിരുനാളും മാർച്ച് 19 മരണത്തിരുനാളും കൊണ്ടാടുന്നന്നു. 1995 ൽ സി.എം.ഐ.ക്കാർ പഞ്ചായത്തിൽ സ്ഥാപിച്ച ജീവനിലയം 5-ാം വാർഡിലാണ് സ്ഥിതിചെ യ്യുന്നത്. 10-ാം വാർഡിൽ അസ്സിസി സിസ്‌റ്റേഴ്‌സ് നടത്തുന്ന നിർമ്മല ഓർഫനേജിൽ നി "വധി കുട്ടികളുണ്ട്. നക്കംതുരുത്ത് ഭാഗത്ത് സ്ഥിതിചെയ്യുന്ന മുസ്ലിംപള്ളി ഏകദേശം 90

വർഷങ്ങൾക്കു മുൻപ് കുണ്ടിശാലിൽ മീതിയൻ പരീത്കടേപ്പറമ്പിൽ അലിക്കുഞ്ഞ് ഹാജിമട്ടാഞ്ചേരി സ്വദേശി കാറാസേറ് എന്നിവർ ദാനമായി നൽകിയ സ്ഥലത്ത് കൂണ്ടിശാലിൽ മീതിയൻ പരീതിന്റെ നേതൃത്വത്തിൽ അന്നത്തെ സുമനസുകളുടെ ശ്രമഫലമായി മുസ്ലിം മതവിശ്വാസികളുടെ ആത്മീയവും സാംസ്‌കാരികവുമായ കാര്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടി മുഹിയിദ്ദീൻ എന്ന നാമധേയത്തിൽ ഒരു താത്‌കാലിക പള്ളി പണിയുകയും 1114 ൽ പുനർ നിർമ്മിക്കുകയും ചെയ്‌തിട്ടുള്ളതാണ്. കാലപ്പഴക്കത്താൽ വീണ്ടും പള്ളി പുതുക്കിപ്പ ണിയുകയും കേരള വഖഫ് ബോർഡിൽ 3 നമ്പറായി രജിസ്റ്റർ ചെയ്‌തിട്ടുള്ളതാണ്. ഇപ്പോൾ 170 ഓളം കുടുംബാംഗങ്ങൾ താമസിക്കുന്ന ഈ ജമാഅത്തിന്റെ അതിർത്തി പടി ഞ്ഞാറ് വേമ്പനാട്ട് കായൽകിഴക്ക് വടയാർ പാലംവടക്ക് ഇത്തിപ്പുഴയാർ വരെയാണ്. പള്ളിയോട് ചേർന്ന പ്രവാചക പരമ്പരയിൽപ്പെട്ട സയ്യിദ് മുത്തുക്കോയ തങ്ങളുടെ ഖബറി ടം സ്ഥിതി ചെയ്യുന്നു. അശരണരും ആലംബഹീനരുമായ നാനാജാതി മതസ്ഥരുടെ ആശാ കേന്ദ്രമായ ഇവിടെ എല്ലാ വർഷവും മതസൗഹാർദ്ദത്തിൻ്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നടത്തിവരുന്ന ആണ്ടുനേർച്ചയിലും ദിക്ർ ഹൽഖയിലും നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കാറുണ്ട്. ഇതിൻ്റെ കീഴിൽ ഇത്തിപ്പുഴയിൽ മസ്‌ജിദുറഹ്‌മാൻ എന്ന പേരിൽ ഒരു പള്ളിയും സ്ഥാപിച്ചിട്ടുണ്ട്. ഇത്തിപ്പുഴ ധർമ്മാശാസ്‌താ ക്ഷേത്രവും മുസ്ലിംപള്ളിയും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഈ മൂന്നുവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ മത സൗഹാർദ്ദത്തിൻ്റെ മഹത്തായ സന്ദേശം ജനങ്ങൾക്കു പകർന്നുകൊടുക്കുന്നു.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവാണെങ്കിലും സാക്ഷരതയുടെ കാര്യത്തിൽ അത്രമോശമല്ലാത്തൊരു സ്ഥാനം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സാക്ഷരതാ യജ്ഞത്തിൽ പങ്കെടുത്തവർ ഈ പഞ്ചായത്തിൽ നിരവധിയുണ്ട്. പ്രത്യേകിച്ചും പട്ടികജാതിക്കാരും മറ്റു പിന്നോക്ക വർഗ്ഗക്കാരും ധാരാളമുള്ള ഈ പഞ്ചായത്തിൽ സാക്ഷ രതയുടെ ശതമാനം 85% ആയി പിടിച്ചുനിർത്താൻ കഴിഞ്ഞത് ചെറിയകാര്യമല്ല. വായന ശാലകൾ തീരെ കുറവുള്ള ഒരു പഞ്ചായത്താണിത്. മൂന്നാം വാർഡിൽ നാനാടം മാർക്കറ്റി നോട് ചേർന്ന് നാനാടത്തു പിറയിൽ അന്തരിച്ച ശ്രീ. ഒ.സി.രാധവൻ സംഭാവന ചെയ്ത‌ മൂന്നുസെന്റ് സ്ഥലത്തു പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുപോരുന്ന വായന ശാലയിൽ ഏതാണ്ട് 5000-ത്തോളം പുസ്‌തകമുണ്ട്. പഞ്ചായത്ത് ഏറ്റെടുക്കുന്നതുവരെ 1300 രൂപ ഗ്രാന്റായി ലഭിച്ചിരുന്നതും പിന്നീട് നഷ്ടമായി. നാമമാത്രമാ ഒരു കമ്മറ്റി ടി ഗ്രന്ഥശാല യുടെ ദൈനംദിന ഭരണം നിർവ്വഹിച്ചുപോരുന്നു. നേരേകടവ് ഭാഗത്തുള്ള മഹാത്സാ ഗ്രന്ഥ ശാലയ്ക്ക് 2000-ത്തോളം പുസ്‌തകമുണ്ട്. വൈക്കപ്രയാർ ഭാഗത്ത് വൈക്കം മുഹമ്മദ് ബ ഷീർ സ്‌മാരക ഗ്രന്ഥശാലയും പടിഞ്ഞാറെക്കരയിൽ പി.എൻ പണിക്കർ സ്‌മാരക ലൈബ്ര റിയും നക്കംതുരുത്തിൽ ഗ്രാമീണ ഗ്രന്ഥശാലയും പി.എസ്.സി. പഠന കേന്ദ്രവും പ്രവർ ത്തിച്ചുവരുന്നു. കൂടാതെ യുവചേതന ആർട്ട് ക്ലബ്ബ് കെട്ടിടത്തിൽ സാക്ഷരതാ സെൻ്ററും പ്ര വർത്തിച്ചുവരുന്നു. ഇതോടു ചേർന്നുതന്നെ ഒരു കലാ-കായിക സമിതിയും പ്രവർത്തിക്കുന്നു.

 

മൊത്തം ജനസംഖ്യയുടെ 18 ശതമാനത്തോളം പട്ടിക ജാതിക്കാർ നിവസി ക്കുന്നു എന്നതും ഈ പഞ്ചായത്തിൻ്റെ പ്രത്യേകതയാണ്. പട്ടികജാതിക്കാർക്ക് ഗണ്യമായ അംഗസംഖ്യയുള്ളതുകൊണ്ട് പട്ടികജാതിയിൽപ്പെട്ട വനിതകൾക്കായി പ്രസിഡൻ്റ് സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ള അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നായിരുന്നു ഉദയനാപുരവുംകഴിഞ്ഞ ഭരണസമിതികളിൽ ഭൂരിഭാഗവുംതന്നെ ഇടതുപക്ഷത്തിനു മുൻതൂക്കം ലഭിച്ചിട്ടുള്ള ഒരു പഞ്ചായത്താണിത്.

 

വൈക്കം താലൂക്കിൽ ഒട്ടാകെ നോക്കിയാൽ ആദ്യകാലത്തുണ്ടായ അപൂർവ്വം ഇംഗ്ലീഷ് സ്‌കൂളുകളിൽ ഒന്നായിരുന്നു നാനാടത്തുണ്ടായിരുന്ന എസ്.എം.യു.പി.സ്‌കൂൾ കൊല്ലവർഷം 1101-ൽ (എ.ഡി. 1926) സ്ഥലത്തെ ഒരു പൊതുപ്രവർത്തകനും വിദ്യാഭ്യാ വിച ക്ഷണനുമായിരുന്ന മുഴക്കോടത്ത് മഠത്തിൽ ശ്രീ. ഹരിഹര അയ്യർ എന്ന മണിസ്വാമി സ്ഥാ പിച്ച ഈ സ്വകാര്യ മാനേജ്‌മെൻ്റ് സ്‌കൂൾ ഇന്ന് ആതുരാശ്രമം ഇംഗ്ലീഷ് മീഡിയം സ്കൂളാ യി പ്രവർത്തിക്കുന്നു. അന്തരിച്ച വി. കെ. വേലപ്പൻകണ്ടത്തിൽ അഗസ്റ്റിൻ പട്ടേരിവി.കെ. പരമേശ്വരൻനായർ തുടങ്ങിയവർ ആദ്യകാലത്ത് ഇവിടെ അദ്ധ്യാപകരായി സേവനം അനു ഷ്ഠിച്ചിട്ടുണ്ട്. യശ്ശശരീരികളായ വി.കെ. വേലപ്പൻഅമ്പലപ്പറമ്പിൽ അബുഅക്കരപ്പാടം വേലുംവൈദ്യർപുഴക്കര രാമകൃഷ്‌ണപിള്ളശങ്കരപ്പിള്ള തുടങ്ങിയ നിരവധിപേർ ഈ നാടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളർച്ചയിൽ പങ്കാളികളായിരുന്നിട്ടുണ്ട്.

 

വടക്കേമുറിഉദയനാപുരം എന്നീ വില്ലേജുകളിൽ കയറിഇറങ്ങി കിടക്കുന്ന താണ് ഈ പഞ്ചായത്ത്. ഉദയനാപുരം പഞ്ചായത്ത് ആദ്യമായി രൂപംകൊണ്ടത് 1953 ആഗ സ്‌റ്റ് 15നാണ്. അന്ന് 8 വാർഡുകളും 9 സീറ്റുമുള്ള പഞ്ചായത്ത് പ്രവർത്തനം ആരംഭിച്ചത് പിതൃകുന്നം ക്ഷേത്രത്തിനു തെക്കുവശമുള്ള വിദ്വാൻ എ. കെ. പത്മനാഭപിള്ളയുടെ വാടക ച്ചാവടിയിലാണ്. പിന്നീടാണ് ഇത്തിപ്പുഴയിലുള്ള എസ്.എൻ.ഡി.പി. യോഗം വക കെട്ടിട ത്തിലേക്ക് ഓഫീസിൻ്റെ പ്രവർത്തനം മാറ്റിയത്. അന്തരിച്ച ഉള്ളാടപ്പള്ളിൽ ശ്രീ എൻ. പവിത്രനായിരുന്നു ആദ്യ പ്രസിഡൻ്റ്. സർവ്വശ്രീ. മാലിപ്പുരയിൽ വി. രവീന്ദ്രൻനായർകെ.വി. വാസു എസ്.നാരായണൻ നായർപാലൊടിത്തറ കുമാരൻരാഘവൻ ഈരേപ്പാടംചോ തി എന്നിവരായിരുന്നു മറ്റുമെമ്പർമാർആദ്യമായി നിയമിതനായ ഏക ക്ലാർക്ക് ശ്രീ.കെ.ആർ. അരവിന്ദാക്ഷൻ നായർ ആയിരുന്നു. ഒരു ക്ലാർക്കും ഒരു പ്യൂണും മാത്രമായി ആരംഭിച്ച നമ്മുടെ പഞ്ചായതതാഫീസില ആദ്യമായി ഒരു എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കു ന്നത് 1956 ലാണ്. ആദ്യത്തെ ഓഫീസറാണ് ചെല്ലപ്പൻ

 

രണ്ടാമത്തെ കമ്മറ്റി 1954 മുതൽ 1979 വരെ നിലനിന്നു. ശ്രീ വാസുദേവൻ നമ്പൂതിരി പ്രസിഡൻ്റുംശ്രി. ഐപ്പോരമാത്യു വൈസ് പ്രസിഡൻറുമായ ഭരണസമിതിയിൽ പുഴക്കര രവീന്ധൻനായർരാമൻനായർവർക്കി ഫിലിപ്പോസ്കിഴക്കേത്തറ ഗോവിന്ദൻബാലകൃഷ്ണൻഉണ്യാലൻ എന്നിവർ അംഗങ്ങളായിരുന്നു.

 

പിന്നീട് 1979 ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്നു ശ്രീ. ഈ. പി. ആർ. രാമ കൃഷ്ണൻ പ്രസിഡന്റും സി.എ.ഹസൻ വൈസ് പ്രസിഡൻ്റുമായി രൂപംകൊണ്ട് പഞ്ചായ ത്ത് കമ്മറ്റിയിൽ അംഗങ്ങളായി വന്നത് സർവ്വശ്രീ. രാമചന്ദ്രൻവർക്കി ഫിലിപ്പോസ്ഗോ പാലകൃഷ്ണൻനായർജലജപരമേശ്വരൻ എം.കെ. ശ്രീകുമാർതങ്കമണി എന്നിവരാണ്. അതിനുശേഷം 1984 മുതൽ 1989 വരെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണമായിരുന്നു.

 

1989 ൽ നടന്ന തെരഞ്ഞെടുപ്പിൽ 10 മെമ്പർമാർ തെരഞ്ഞെടുക്കപ്പെട്ടു. (ശ്രീ. എൻ.കുമാരൻ പ്രസിഡൻ്റായുംഎം.കെ. വാസുദേവൻ വൈസ് പ്രസിഡൻ്റായും ഉള്ള കമ്മിറ്റിയിൽ സർവ്വശ്രി നന്ദകുമാർതോമസ് അയ്യനാംപറമ്പിൽടി.പി. നാരായണൻ

 

 

കൊച്ചുതറദാസപ്പൻവിജി വിജയൻസൈനബദേവരാജൻസൂസമ്മ എന്നിവർ മെമ്പർ മാരുമായി രൂപംകൊണ്ട് ഭരണസമിതി 1995 വരെ ഭരണം നടത്തി

 

1996 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഭരണസമിതിയിൽ കുമാരി ജ്യോതിവാ സുദേവൻ ചാത്തംകേരിൽ പ്രസിഡൻ്‌റും ശ്രീ.കെ.ജി. രാജു വൈസ്പ്രസിഡന്റും സർവ്വശി അഡ്വ. കെ. പി. റോയി വലിയപറമ്പിൽരാജമ്മ പൂത്തൻതറപി.മുകുന്ദൻപൊരുത്തുരു ത്തിക്കാട് കെ. പി. ഷാജികൊല്ലേരിൽകുമാരി സീനാമോൾ പരുത്തുമുടിത്തറവി.ജി. വിജയൻ വലിയതറഇ.കെ.ജോസ് പഴേമഠംദേവലാൽ പല്ലോട്ടിൽ എന്നിവർ മെമ്പർമാ രായും പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ രാജിവച്ച ഒഴിവിൽ ടി. സ്ഥാനത്തേക്കുള്ള ഉപതെ രഞ്ഞെടുപ്പിൽ ശ്രീമതി ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു.

 

2000-ൽ നടന്ന പുതിയ വാർഡ് വിഭജനത്തെ തുടർന്ന് തെരഞ്ഞെടുപ്പിൽ 13 മെ മാർ തെരഞ്ഞെടുക്കപ്പെട്ടു. ശ്രി. കെ. ജി.രാജു പ്രസിഡൻ്റുംശ്രീമതി മല്ലികാ വാസുദേവൻവൈസ് പ്രസിഡൻ്റും സർവ്വശ്രീ കെ. ഭാസ്‌കരൻകെ. രാജേന്ദ്രപ്രസാദ്സുധഎം എൻ. സീനാമോൾവി ബിൻസ്പിപി ജഗദമ്മകെ. രാജപ്പൻആർസാഗർഎൻ.കെ. സേതു. സാബു വി. കടവൻഎസ്. ബാബു. എന്നിവർ അംഗങ്ങളുമായി ഭരണസമിതി രൂപംകൊണ്ടു. പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ശ്രീ. സാബു വി.കടവൻ്റെ നിര്യാണത്തെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ ശ്രി റെജോ കടവൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ കമ്മിറ്റിയുടെ നേതൃത്വ ത്തിലുള്ള ഭരണം 2 വർഷം പിന്നിട്ടു

 

1956 ൽ വല്ലകം പള്ളിക്കു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പഞ്ചായ ത്താഫീസ് മാറ്റി സ്ഥാപിച്ചതുമുതൽ വല്ലകം കേന്ദ്രമാക്കി ഓഫീസ് പ്രവർത്തിച്ചുപോരുന്നു