വയോത്സവം 2026 -സ്നേഹാമൃതം
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളുടേയും ക്ഷേമം ഉറപ്പു വരുത്തുന്നതിനോടൊപ്പം അവരെ ചേര്‍ത്തു പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനസികാരോഗ്യവും ഉല്ലാസവും വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന കലാപരിപാടിയാണ് സ്നേഹാമൃതം - വയോത്സവം . 2026-2027 വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ICDS സൂപ്പര്‍ വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രസ്തുത പദ്ധതിയിലേയ്ക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 150000/- രൂപയാണ് വകയിരുത്തിയിട്ടുളളത്.ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ വയോജനോത്സവം പരിപാടി അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബര്‍ 1 ന് വല്ലകം പാരിഷ് ഹാളിൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ജി രാജു ഉദ്ഘാടനം ചെയ്തു നിര്‍വഹിച്ചു.നൂറിലധികം വയോജനങ്ങൾ ഒത്തു കൂടി ആട്ടവും പാട്ടവും വിവിധ കലാപരിപാടികളും കണ്ടുനിന്നവരുടെ കണ്ണിന് ആനന്ദം മാത്രമല്ല പുതിയ തലമുറയ്ക്കുളള ഒരു ഓര്‍മ്മപ്പെടുത്തൽ കൂടിയായി.