2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ  താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നതോടൊപ്പം വല്ലകം സെന്‍റ് മേരീസ് ഹൈസ്ക്കൂൾ,നക്കംതുരുത്ത് ജുമാമസ് ജിദ് ഹാൾ എന്നിവിടങ്ങളിൽ- ദുരിതാശ്വാസ ക്യാമ്പ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്രവര്‍ത്തമാരംഭിക്കുകയും ചെയ്തു.ബഹു  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.ജി രാജു വിന്‍റെ    നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ പ്രായമായവരെയും മറ്റും സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുന്നതോടൊപ്പം ക്യാമ്പുകളിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി അലോപ്പതി മെഡിക്കൽ ഓഫീസര്‍ ഡോ അലക്സ് തോമസ്,ആയുര്‍വേദ മെഡിക്കൽ ഓഫീസര്‍ ഡോ ലക്ഷ്മി ,വെറ്റിനറി സര്‍ജൻ ഡോ ധന്യ രാജൻ എന്നവരുടെ സേവനവും  ലഭ്യമാക്കിയിട്ടുണ്ട്.

flood